അദ്ധ്യാപിക സംഗമം സംഘടിപ്പിച്ചു

Thursday 08 January 2026 12:25 AM IST
കെ.എസ്.ടി.എ അദ്ധ്യാപിക സമ്മേളനം എ.ജി.ഒലീന ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 35-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് അദ്ധ്യാപിക സംഗമം സംഘടിപ്പിച്ചു. സാക്ഷരതമിഷൻ ഡയറക്ടർ എ. ജി ഒലീന ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നവ കേരളത്തിനായി അദ്ധ്യാപകർ രംഗത്തിറങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി കെ. നിഷ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി. പി. രാജീവൻ, കെ. ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. പി. മനോജ്, സി. സതീശൻ, ആർ .എം. രാജൻ, എൻ. സന്തോഷ് കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ വി. അജീഷ് എന്നിവർ പ്രസംഗിച്ചു. എം. ഷീജ സ്വാഗതവും സി. കെ ബീന നന്ദിയും പറഞ്ഞു.