ഷോട്ടോക്കാൻ കരാട്ടെ; വിജയികളെ അനുമോദിച്ചു 

Thursday 08 January 2026 12:27 AM IST
ഷോട്ടോക്കാൻ കരാട്ടെ അക്കാഡമിയിലെ അംഗങ്ങക്ക് അനമോദനവും ബെൽറ്റ് ഗ്രേഡിങ്ങിൽ വിജയിച്ചവർക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ ചെയർപേഴ്സൺ സുരയ്യ ഫാറൂഖ് നിർവ്വഹിക്കുന്നു

പെരിന്തൽമണ്ണ: 2025 ലെ ജില്ലാ,​ സംസ്ഥാന മൽസരങ്ങളിൽ പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്ത പെരിന്തൽമണ്ണ ഷോട്ടോക്കാൻ കരാട്ടെ അക്കാഡമിയിലെ അംഗങ്ങളെ അനുമോദിച്ചു. ഇവർക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റ് വിതരണവും പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർപേഴ്സൺ സുരയ്യ ഫാറൂഖ് നിർവ്വഹിച്ചു. വേൾഡ് ട്രഡീഷണൽ ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ചീഫ് ഷിഹാൻ പി.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ. രാഹുൽ, അമരമ്പലം വാർഡ് മെമ്പർ ഷാജി, കെ.കെ റഫീക്ക് എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി കെ.ബി. സജി സ്വാഗതവും ദാമോദരൻ നന്ദിയും പറഞ്ഞു.