വി.ടി മുരളിയെ ആദരിച്ചു

Thursday 08 January 2026 12:29 AM IST
വി.ടി മുരളിയുടെ സപ്തതി ഭാഗമായി മടപ്പള്ളി കോളേജ്പൂർവ്വ വിദ്യാർത്ഥി.കൂട്ടായ്മ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഗായകനും എഴുത്തുകാരനുമായ വി.ടി മുരളിയെ മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ 'വാഗ്ക്മ' ആദരിച്ചു. വി.ടി മുരളിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി 'ഓർമ്മയിലെ തേൻതുള്ളി' എന്നപേരിൽ വടകര ടൗൺ ഹാളിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് വെളിച്ചവും ഊർജവും പകർന്ന മഹാപ്രതിഭകളുടെ പാട്ടുപാരമ്പര്യത്തെ സോഷ്യൽ മീഡിയ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി തലമുറകൾക്ക് കൈമാറുന്ന കൃതഹസ്തനായ ഗായകനാണ് വി.ടി മുരളിയെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉപഹാരം നൽകി. വി.ടി മുരളി, നിരൂപകൻ കെ.വി സജയ്, ടി.കെ വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു. സുകൃതം സ്കോളർഷിപ്പ് വിതരണം മടപ്പള്ളി ഗവ.കോളേജ് പ്രിൻസിപ്പൽ പി എം ഷിൻ നിർവഹിച്ചു. ആഷിക് അഹമ്മദ് സ്വാഗതവും പി.പി രാജൻ നന്ദിയും പറഞ്ഞു.