ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ശമ്പള വ്യവസ്ഥ നടപ്പിലാക്കണം

Thursday 08 January 2026 12:41 AM IST

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നിലവിലുള്ള കലക്ഷൻ ബത്ത സമ്പ്രദായം ഒഴിവാക്കി ശമ്പള വ്യവസ്ഥ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 12ന് ജില്ലാ ബസ് തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ തൊഴിലാളികൾ മലപ്പുറം ആർ.ടി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് യൂണിയൻ ജില്ലാ കമ്മറ്റി യോഗം അറിയിച്ചു. . യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനിൽ കുറുപ്പത്ത്, വൈസ് പ്രസിഡന്റ് മടാല മുഹമ്മദലി, ട്രഷറർ ജാഫർ ഉണ്ണിയാൽ, അലി പയ്യനാടൻ, ശിവൻ കൊണ്ടോട്ടി, കെ.ടി ഹംസ എന്നിവർ സംസാരിച്ചു.