ഗ്രാമശ്രീ അയൽപക്ക വേദി വാർഷികം
Thursday 08 January 2026 12:44 AM IST
വടകര: ചോറോട് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും കോഴിക്കോട് റൂറൽ പൊലീസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി ബെന്നി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ അനശ്വര ആർ, യുക്ത അനിൽ, അനാമിക വി.എം, ശിവദ എം.എസ് എന്നിവരെ അനുമോദിച്ചു. സെക്രട്ടറി സജിത്ത് ചാത്തോത്ത് വിജയികളെ പരിചയപ്പെടുത്തി. ചോറോട് ഗ്രാമ പഞ്ചായത്തംഗങ്ങളായ രേഷ്മ പയാളത്തിൽ, രാജേഷ് ചോറോട്, ഗോപാലകൃഷ്ണൻ കെ, പ്രജീഷ വിനീഷ് എന്നിവർ പ്രസംഗിച്ചു. ഗ്രാമശ്രീ പ്രസിഡന്റ് പ്രസാദ് വിലങ്ങിൽ സ്വാഗതവും ട്രഷറർ മഹേഷ് കുമാർ പി.കെ നന്ദിയും പറഞ്ഞു.