നെന്മാറയിൽ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി
Thursday 08 January 2026 1:52 AM IST
നെന്മാറ: നെന്മാറ കൃഷിഭവൻ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ വിതരണം ചെയ്ത കാബേജ്, കോളിഫ്ളവർ എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കാബേജ്, കോളിഫ്ളവർ, കൊത്തമര എന്നിവയുടെ 40000 തൈകളാണ് നെന്മാറ കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.സി.സുനിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രബിത ജയൻ, വാർഡ് അംഗങ്ങളായ എൻ.ഗോകുൽദാസ്, പി.സുഭജ, കൃഷി ഡപ്യൂട്ടി ഡയറക്ടർ വി.ജി.ഹരീന്ദ്രൻ, കൃഷി ഓഫീസർ വി.അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി.സന്തോഷ്, രാധാകൃഷ്ണൻ, ടി.യു.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.