വീൽചെയർ കൈമാറി

Thursday 08 January 2026 12:36 AM IST
കൈതക്കുന്നുമ്മൽ അഫ്ന അസീസിന് വീൽ ചെയർ 5ാം വാർഡ് മെമ്പർ അനു സജിത്തിൻ്റെ നേതൃത്വത്തിൽ കൈമാറുന

ബാലുശ്ശേരി: പാമ്പുകടിയേറ്റതിനെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായ 13കാരിയ്ക്ക് വീൽചെയർ കൈമാറി. ബാലുശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ കൈതകുന്നുമ്മൽ അസീസിന്റെ മകൾ അഫ്ന അസീസിനാണ് വാർഡ് മെമ്പർ അനുസജിത്തിന്റെ നേതൃത്വത്തിൽ വീൽചെയർ കൈമാറിയത്. എട്ട് വർഷം മുമ്പാണ് അഫ്നക്ക് വീട്ടിൽ വെച്ച് അണലിയുടെ കടിയേറ്റത്. തുടർന്ന് ശരീരം തളർന്ന് കിടപ്പിലായ കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. കുട്ടിയുടെ ദുരിത ജീവിതം മനസിലാക്കിയ വാർഡ് മെമ്പർ അനുസജിത്ത് ആശ്രിത ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് വീൽചെയർ ലഭ്യമാക്കുകയായിരുന്നു. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ പി. അനിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എമ്മച്ചക്കണ്ടി അസൈനാർ, ശിവദാസൻ ആദ്യശീ, പി.പി രവി, എം.സി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.