ഭവന സന്ദർശനം നടത്തി
Thursday 08 January 2026 1:38 AM IST
ശ്രീകൃഷ്ണപുരം: കുഷ്ഠ രോഗ നിവാരണ യജ്ഞത്തിന്റെ ഭാഗമായി ബ്ലോക്ക് തല കുഷ്ഠരോഗ നിവാരണ ഭവന സന്ദർശന ബോധവത്കരണ പരിപാടി അശ്വമേധം 7.0ന് തുടക്കമായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാറും വൈസ് പ്രസിഡന്റ് ജ്യോതിവാസനും ചേർന്ന് ശ്രീകൃഷ്ണപുരത്ത് തുടക്കം കുറിച്ചു. പരിശീലനം ലഭിച്ച ആരോഗ്യ വളണ്ടിയർമാർ ജനുവരി 20 വരെ വീടുകളിലെത്തി ത്വക്ക് പരിശോധന നടത്തും. കൂടുതൽ വിദഗ്ദ പരിശോധന ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റഫർ ചെയ്ത് പരിശോധനക്ക് വിധേയമാക്കും.