കുഷ്ഠരോഗ നിർണയ പരിപാടിയ്ക്ക് തുടക്കം
Thursday 08 January 2026 12:40 AM IST
രാമനാട്ടുകര: ആരോഗ്യ വകുപ്പ് നടത്തുന്ന 'അശ്വമേധം 7.0' കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലി നിർവഹിച്ചു. കുഷ്ഠരോഗം തിരിച്ചറിയാത്തതിനാൽ ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സിക്കുകയാണ് 20 വരെയുള്ള കാമ്പെയിന്റെ ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാമനാട്ടുകര മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വി. മിഥുഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ രാജാറാം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വി.ആർ ലതിക, വാർഡ് കൗൺസിലർമാരായ കെ.പി നാസർ, സുധീഷ്‌കുമാർ, ഫൈസൽ പള്ളിയാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് 4,070 വോളണ്ടിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.