ക്രിസ്മസ് ന്യൂ ഇയർ സ്നേഹ സൗഹൃദം
Thursday 08 January 2026 12:06 AM IST
കാഞ്ഞങ്ങാട്: മർച്ചന്റ്സ് അസോസിയേഷൻ വനിത വിംഗിന്റെ ക്രിസ്മസ് ന്യൂ ഇയർ ഒത്തുചേരൽ കെ.എം.എ പ്രസിഡന്റ് സി.കെ. ആസിഫ് ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ രേഖ മോഹൻദാസ് മുഖ്യാതിഥിയായി. ജില്ല യൂത്ത് വിംഗ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് കൊവ്വലിനെയും പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യൻ പട്ടം നേടിയ വനിതാ വിംഗ് മെമ്പരായ ആര്യകലാ ഷിനോദിനെയും ആദരിച്ചു. കെ.എം.എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ, ഹാസിഫ് മെട്രോ, സരിജ ബാബു, ഷരീഫ് കമ്മാടം എന്നിവർ സംസാരിച്ചു. വനിതാ വിംഗ് സെക്രട്ടറി പ്രസന്ന ചന്ദ്രൻ സ്വാഗതവും ഷീജ മോഹൻ നന്ദിയും പറഞ്ഞു. മധുര വിതരണവും ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കലും വനിതാ നക്ഷത്രത്തെ തിരഞ്ഞെടുക്കുന്ന പരിപാടിയും ഉണ്ടായി.