പി.ആർ.സി.ഐ: ഡോ.ടി. വിനയകുമാർ ചെയർമാൻ

Thursday 08 January 2026 12:53 AM IST

കൊച്ചി: രാജ്യത്തെ കമ്മ്യൂണിക്കേഷൻ പ്രൊഫഷണലുകളുടെ ഏറ്റവും വലിയ സംഘടനയായ പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ (പി.ആർ.സി.ഐ ) ദേശീയ ചെയർമാനായി ഡോ.ടി. വിനയകുമാറിനെ തിരഞ്ഞെടുത്തു. കൊച്ചിയിലെ ഗൈഡ് അഡ്വൈർട്ടൈസിംഗ് ആൻഡ് പി.ആർ സ്ഥാപകനും സീനിയർ പാർട്ണറുമാണ് 46 വർഷങ്ങളായി കമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന വിനയകുമാർ. ഭരണസമിതി പുതിയ ഡയറക്ടർമാരായി ചിന്മയി പ്രവീൺ, കെ. രവീന്ദ്രൻ, അരിജിത് മജുംദാർ, ഡോ.ബി.കെ രവി, രവി മഹാപത്ര, ടി.എസ് ലത, സി.ജെ സിംഗ് എന്നിവരെ നിയമിച്ചു. എം.ബി ജയറാം, ശ്രീനിവാസ് മൂർത്തി, ഗീത ശങ്കർ, എസ്. നരേന്ദ്ര, ഡോ. കെ.ആർ വേണുഗോപാൽ എന്നിവർ ഡയറക്ടർമാരായി തുടരും. പ്രശാന്ത് വേണുഗോപാലിനെ യംഗ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ്ബ് ചെയർമാനായി തിരഞ്ഞെടുത്തു. പശുപതി ശർമ്മ നാഷണൽ എക്‌സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും മലയാളിയായ യു.എസ് കുട്ടി സീനിയർ വൈസ് പ്രസിഡന്റുമാണ്.