നൂറിലേറെ ബ്രാൻഡുകളുടെ സാധനങ്ങൾ ഇപ്പോൾ‌ പകുതി വിലയ്‌ക്ക് വാങ്ങാം, ഓഫർ നാല് ദിവസത്തേക്ക് മാത്രം

Wednesday 07 January 2026 10:07 PM IST

തിരുവനന്തപുരം: ലുലു ഓൺ സെയിൽ, എൻഡ് ഓഫ് സീസൺ സെയിൽ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. നൂറിലേറെ ബ്രാന്റുകളുടെ മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് . 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ് വമ്പിച്ച ഓഫർ സെയിൽ .

ഓഫർ സെയിൽ ദിവസങ്ങളിൽ മിഡ്നൈറ്റ് ഷോപ്പിംഗിനും അവസരമുണ്ടാകും. ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫൺട്യൂറയും ഉൾപ്പടെ രാത്രി രണ്ടുമണി വരെ മാൾ തുറന്നു പ്രവർത്തിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് സാദ്ധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓൺ സെയിലിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ലാപ്ടോപ്, മൊബൈൽ, ടി വി, വീട്ടുപകരണങ്ങൾ, ബാഗുകൾ, പാദരക്ഷകൾ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാം.

തിരക്ക് പരിഗണിച്ച് സുഗമമായ ഷോപ്പിംഗിന് വേണ്ട പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജനുവരി എട്ടുമുതൽ 11 വരെ ബില്ലിംഗിന് പ്രത്യേക കൗണ്ടറുകളും പാർക്കിംഗിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. ഷോപ്പിംഗും സെലിബ്രേഷനും ഫൺ ആക്ടിവിറ്റീസും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് ഓഫർ സെയിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് ലുലുമാൾ അധികൃതർ അറിയിച്ചു.