നെല്ലിന്റെ സംഭരണ വിലവർദ്ധന ഒക്ടോബർ മുതൽ
Thursday 08 January 2026 3:22 AM IST
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഒക്ടോബർ 20 മുതൽ സപ്ളൈകോ സംഭരിക്കുന്ന നെല്ലിന് കിലോയ്ക്ക് 30 രൂപയായി നൽകാൻ സർക്കാർ തീരുമാനം. നിലവിൽ നവംബർ ഒന്ന് മുതൽ സംഭരിക്കുന്ന നെല്ലിന് മാത്രമായിരുന്നു 30രൂപ നൽകിയിരുന്നത്. സീസൺ ആരംഭിക്കുന്നത് ഒക്ടോബറിലാണെന്നത് കണക്കിലെടുത്താണിത്. മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.
രേഖകളില്ലാതെ സംഘടനകളും സ്ഥാപനങ്ങളും 01/08/1971 വരെ കൈവശം വച്ചുപോരുന്ന ഭൂമി ന്യയവിലയുടെ 15% ഈടാക്കി പതിച്ചുനൽകാൻ തീരുമാനിച്ചു. കേരള പിറവിവരെ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് മാത്രമായിരുന്നു നിലവിൽ ന്യായവിലയുടെ 25% ഈടാക്കി പതിച്ച് നൽകിയിരുന്നത്.ഇതാണ് 1971 വരെയാക്കിയത്. തൃശ്ശൂർ പീച്ചി വില്ലേജിൽ ലൂർദ്ദ് മാതാ പള്ളി കൈവശം വച്ചിരുന്ന ഭൂമി ന്യായവിലയുടെ 15 ശതമാനം ഈടാക്കി പതിച്ചു നൽകാനും മന്ത്രിസഭ ഇന്നലെ തീരുമാനിച്ചു.