നാരായണ ഗുരുകുലത്തിൽ ദർശനമാല പഠന ക്ലാസ്
Thursday 08 January 2026 3:46 AM IST
വർക്കല:നാരായണ ഗുരു സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ളതും ഗുരുകൃതികളിൽ ഏറ്റവും ഗഹനവുമായ ദർശനമാലയുടെ പഠന ക്ലാസ് വർക്കല നാരായണ ഗുരുകുലത്തിൽ 11ന് നടക്കും . രാവിലെ 9.30ന് നടക്കുന്ന ഹോമം ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം ഗുരു മുനി നാരായണ പ്രസാദ് പഠന ക്ലാസ് നയിക്കും. ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, സ്വാമി മന്ത്ര ചൈതന്യ എന്നിവർ സംസാരിക്കും.തുടർന്ന് നടക്കുന്ന ചർച്ചയിൽ ഡോ. പി. കെ. സാബു, ഡോ. എസ്. കെ. രാധാകൃഷ്ണൻ, ഡോ.ബി. സുഗീത, ഡോ. വി. കെ. സന്തോഷ്, അജയൻ മ്ലാന്തടം, ടി. ആർ. റെജികുമാർ എന്നിവർ പങ്കെടുക്കും.വിവരങ്ങൾക്ക്: 9037755310