കീം അപേക്ഷാ ഫീസ് കൂട്ടി, ഒന്നിച്ചുള്ള അപേക്ഷയും നിറുത്തി

Thursday 08 January 2026 12:50 AM IST

തിരുവനന്തപുരം: മെഡിക്കൽ എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ അടക്കം പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനുള്ള (കീം) അപേക്ഷാഫീ കൂട്ടി. എൻജിനിയറിംഗ്,ഫാർമസി കോഴ്സുകളിലെ അപേക്ഷാ ഫീസ് 875രൂപയായിരുന്നത് 925ആക്കി. പട്ടികവിഭാഗത്തിന് 375ൽ നിന്ന് 400ആക്കി. എൻജിനിയറിംഗിനും ഫാർമസിക്കും ഒന്നിച്ച് 1125രൂപയടച്ച് അപേക്ഷിക്കാമായിരുന്നത് ഇത്തവണ 925രൂപ വീതമടച്ച് വെവ്വേറെ അപേക്ഷിക്കണം. എസ്.സിക്ക് 400രൂപയ്ക്ക് ഒറ്റ അപേക്ഷയായിരുന്നത് ഇനി 500രൂപ വീതമടച്ച് പ്രത്യേകം അപേക്ഷിക്കണം. മെഡിക്കൽ,അനുബന്ധ കോഴ്​സുകൾക്കും ആർക്കിടെക്​ചറിനും 625രൂപയായിരുന്ന അപേക്ഷാഫീ 650ആക്കി. എസ്.സിക്ക് 250ൽ നിന്ന് 260ആക്കി. എൻജിനിയറിംഗ്,മെഡിക്കൽ കോഴ്സുകൾക്ക് 1125രൂപയടച്ച് ഒന്നിച്ച് അപേക്ഷിക്കുന്നത് നിറുത്തി. പകരം 925ഉം 650ഉം രൂപയടച്ച് പ്രത്യേകം അപേക്ഷിക്കം. ഒന്നിലേറെ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർക്കാണ് തിരിച്ചടിയായത്. യു.എ.ഇ പരീക്ഷാകേന്ദ്രമായി അപേക്ഷിക്കുന്നവർ 15000നു പകരം 16000രൂപ നൽകണം.