ഹർഷിന വീണ്ടും സമരത്തിലേക്ക്
Thursday 08 January 2026 12:53 AM IST
കോഴിക്കോട്: വയറ്റിൽ കത്രിക വച്ച് തുന്നിയ സംഭവത്തിൽ തുടർച്ചയായ നീതിനിഷേധം അനുഭവിക്കുന്ന ഹർഷിന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്കു മുന്നിൽ സമരത്തിന്. ഹർഷിന സമര സമിതിയുടെ ആഭിമുഖ്യത്തിൽ 28നാണ് സമരമെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു. വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും നഷ്ടപരിഹാരം നൽകാനോ ഇരകൾക്ക് നീതി ലഭിക്കാനോ സർക്കാർ തയ്യാറാവുന്നില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.