ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാ ഫലം
Thursday 08 January 2026 1:54 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺയൂണിവേഴ്സിറ്റി ഒന്നാം ബാച്ച് നാലാം സെമസ്റ്റർ യു.ജി 2022അഡ്മിഷൻ മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്കൃതം പ്രോഗ്രാമുകളുടെ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in വെബ്സൈറ്റിൽ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് യൂണിവേഴ്സിറ്റി അറിയിപ്പ് ലഭിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം.പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കാനും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി യൂണിവേഴ്സിറ്റി സർക്കുലർ മുഖാന്തരം അറിയിക്കും.