അയ്യോ കടിക്കരുതേയെന്ന് നായ്ക്കൾക്ക് കൗ​ൺ​സ​ലിം​ഗ് ​ ന​ൽ​ക​ണോ​!, നായപ്രേമികൾക്ക് സുപ്രീം കോടതിയുടെ വിമർശനം

Thursday 08 January 2026 12:57 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഓ​ടി​ന​ട​ന്ന് ​ക​ടി​ക്ക​രു​തെ​ന്ന് ​ തെരുവ് നായ്കൾക്ക് കൗ​ൺ​സ​ലിം​ഗ് ​ന​ൽ​ക​ണോ​?​ ​അ​തു​മാ​ത്ര​മേ​ ​ബാ​ക്കി​യു​ള്ളൂ.​ ക​ടി​ക്ക​ണ​മെ​ന്ന​ ​മൂ​ഡി​ലാ​ണ് ​തെ​രു​വു​നാ​യ​യെ​ന്ന് ​പൊ​തു​ജ​നം​ ​എ​ങ്ങ​നെ​ ​അ​റി​യും​?​ ​ ​തെ​രു​വു​ ​നാ​യ​ ​പ്ര​ശ്ന​ത്തി​ൽ​ ​സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സി​​ൽ​ ​സു​പ്രീം​കോ​ട​തി​യു​ടേ​താ​ണ് ​ പ​രി​ഹാ​സ​വും​ ​രോ​ഷ​വും.

പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​ബു​ദ്ധി​മു​ട്ടി​ൽ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​കോ​ട​തി​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​അ​ട​ക്കം​ ​വീ​ഴ്ച​ക​ളെ​യും​ ​വി​മ​ർ​ശി​ച്ചു. നാ​യ​ ​പ്രേ​മി​ക​ളു​ടെ​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​വാ​ദ​ത്തി​നി​ടെ​യാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​വി​ക്രം​നാ​ഥ്,​ ​സ​ന്ദീ​പ് ​മേ​ത്ത,​ ​എ​ൻ.​വി.​ ​അ​ൻ​ജാ​രി​യ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചി​ന്റെ​ ​രൂക്ഷപരാമർശം.​ ​പൊ​തു​ ​ഇ​ട​ങ്ങ​ൾ,​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ ​പ​രി​സ​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​തെ​രു​വു​നാ​യ്ക്ക​ളെ​ ​നീ​ക്ക​ണ​മെ​ന്ന​ ​മു​ൻ​ ​ഉ​ത്ത​ര​വി​നെ​ ​നാ​യ​പ്രേ​മി​ക​ളും​ ​മൃ​ഗാ​വ​കാ​ശ​ ​സം​ഘ​ട​ന​ക​ളും​ ​എ​തി​ർ​ത്ത​പ്പോ​ഴാ​ണ് ​ക​ടു​ത്ത​ഭാ​ഷ​യി​ൽ​ ​പ്ര​തി​ക​ര​ണം.​ ​പൊ​തു​സ്ഥ​ല​ത്ത് ​നാ​യ​ക​ളു​ടെ​ ​സ്വൈ​ര​വി​ഹാ​രം​ ​അ​നു​വ​ദി​ക്കാ​നാ​വി​ല്ല.​ ​അ​വ​യു​ടെ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ൾ​ ​മ​രി​ക്കു​ന്നു.​ ​കു​ട്ടി​ക​ൾ​ക്കും​ ​മു​തി​ർ​ന്ന​വ​ർ​ക്കു​മു​ൾ​പ്പെ​ടെ​ ​ക​ടി​യേ​ൽ​ക്കു​ന്ന​ത് ​പ​തി​വാ​കു​ന്നു.​ ​ എ.​ബി.​സി​ ​ച​ട്ട​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​അ​ധി​കാ​രി​ക​ൾ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ഇ​തു​ ​കാ​ര​ണം​ ​ജ​നം​ ​ക​ഷ്‌​ട​പ്പെ​ട​ണ​മെ​ന്നാ​ണോ​യെ​ന്ന് ​കോ​ട​തി​ ​ആ​രാ​ഞ്ഞു. ഒ​രെ​ണ്ണം​ ​ന​ര​ഭോ​ജി​യാ​ണെ​ന്നു​ ​വ​ച്ച് ​എ​ല്ലാ​ ​ക​ടു​വ​യെ​യും​ ​കൊ​ല്ലാ​റി​ല്ലെ​ന്ന് ​നാ​യ​പ്രേ​മി​ക​ൾ​ക്കു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​ക​പി​ൽ​ ​സി​ബ​ൽ​ ​വാ​ദി​ച്ചു.​ ​നാ​യ​ക​ളെ​ ​വ​ന്ധ്യം​ ​ക​രി​ച്ച് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​ ​തു​റ​ന്നു​വി​ട​ണം.​ ​ഉ​ത്ത​‌​ർ​പ്ര​ദേ​ശി​ൽ​ ​ഇ​ങ്ങ​നെ​ ​എ​ണ്ണം​ ​കാ​ര്യ​മാ​യി​ ​കു​റ​യ്‌​ക്കാ​നാ​യി.​ ​പേ​ ​ബാ​ധി​ച്ച​വ​യെ​യും​ ​അ​ല്ലാ​ത്ത​വ​യെ​യും​ ​ഷെ​ൽ​ട്ട​റി​ൽ​ ​ഒ​ന്നി​ച്ചു​ ​പാ​ർ​പ്പി​ച്ചാ​ൽ​ ​എ​ല്ലാ​ത്തി​നും​ ​പേ​ ​ബാ​ധി​ക്കും.​ ​ഇ​ന്നും​ ​വാ​ദം​ ​തു​ട​രും.

കൊ​ല്ല​ണ​മെ​ന്ന് അ​ഭി​രാ​മി​യു​ടെ അമ്മ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ​ ​നാ​യ​ക​ളെ​ ​കൊ​ല്ലാ​ൻ​ ​ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​നാ​യ​ ​ക​ടി​യേ​റ്റ് ​മ​രി​ച്ച​ ​അ​ഭി​രാ​മി​യു​ടെ​ ​മാ​താ​വ് ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​തേ​സ​മ​യം,​​​ ​തെ​രു​വു​നാ​യ​ക​ളോ​ട് ​സ​മൂ​ഹം​ ​കാ​രു​ണ്യം​ ​കാ​ണി​ക്ക​ണ​മെ​ന്ന് ​മൃ​ഗാ​വ​കാ​ശ​ ​ആ​ക്‌​ടി​വി​സ്റ്റ് ​വ​ന്ദ​ന​ ​ജെ​യി​ൻ​ ​പ​റ​ഞ്ഞു.​ ​ബോ​ധ​വ​ത്ക​ര​ണം​ ​ആ​വ​ശ്യ​മാ​ണ്.​ ​വി​ദേ​ശ​ ​ബ്രീ​ഡ് ​നാ​യ​ക​ൾ​ക്ക് ​അ​ധി​ക​ ​ആ​ഡം​ബ​ര​ ​നി​കു​തി​ ​ഏ​ർ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

നായ ചാടി ജ‌ഡ്ജിക്ക്

ഗുരുതര പരിക്ക്

തെരുവുനായകൾ കാരണം വാഹനാപകടം നിത്യസംഭവമെന്ന് കോടതി. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ജഡ്‌ജിമാർ ഉൾപ്പെട്ട രണ്ട് വാഹനാപകടങ്ങളുണ്ടായി. ഒരു ജഡ്‌ജിയുടെ നില ഗുരുതരമാണ്. നട്ടെല്ലിന് പരിക്കേറ്റു. റോഡുകൾ നായ്‌ക്കളിൽ നിന്നും മുക്തമാകണം. ഷെൽട്ടറുകളിലാക്കി ഭക്ഷണം നൽകാവുന്നതേയുള്ളൂ. നായ്‌ക്കൾ, കന്നുകാലികൾ എന്നിവ ദേശീയപാതയിലേക്ക് കയറി വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേലി കെട്ടണമെന്ന് കോടതി ആവർത്തിച്ചു. ദേശീയപാത അതോറിട്ടി നടപടിയെടുക്കണം. സംസ്ഥാനമാണ് ചെയ്യേണ്ടതെന്ന ദേശീയപാത അതോറിട്ടിയുടെ നിലപാട് തള്ളി.

കേരളത്തിൽ എ.ബി.സി ഫലപ്രദമല്ല

കേരളത്തിലെ എ.ബി.സി കേന്ദ്രങ്ങൾ ഫലപ്രദമല്ലെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീംകോടതിയെ അറിയിച്ചു. വന്ധ്യംകരണമടക്കം പ്രവർത്തനങ്ങൾ വിലയിരുത്താൻ സംവിധാനമില്ല. കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പരിധിയിൽ എത്ര തെരുവുനായ്ക്കളുണ്ടെന്ന കണക്കും സർക്കാരിന്റെ പക്കലില്ല. എ.ബി.സി കേന്ദ്രങ്ങൾ ഫലപ്രദമാക്കാൻ ഉദ്യോഗസ്ഥരുമായി ചേർന്നു പ്രവ‌ർത്തിക്കാൻ തയ്യാറാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണം. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കോടതി നി‌ർദ്ദേശം അനിവാര്യം.