നേതൃസമ്മേളനം

Wednesday 07 January 2026 11:41 PM IST

പത്തനംതിട്ട: യു.ഡി.എഫ് ജില്ലാ നേതൃസമ്മേളനം പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എ. ഷംസുദ്ദീൻ, പന്തളം സുധാകരൻ, പി. മോഹൻരാജ്, അഡ്വ. എൻ. ഷൈലാജ്, ജോസഫ് എം. പുതുശ്ശേരി, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, പ്രൊഫ. ഡി.കെ. ജോൺ, അനീഷ് വരിക്കണ്ണാമല, ജോർജ് വർഗീസ്, റെജി കെ. ചെറിയാൻ, തോമസ് ജോസഫ്, പഴകുളം ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.