എൻഫോഴ്‌സ്‌മെന്റ് ചെക്കിംഗ്
Wednesday 07 January 2026 11:42 PM IST
പന്തളം:റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ആർ.ടി.ഒ സി.ശ്യാമിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി അടൂർ താലൂക്കിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ചെക്കിംഗിൽ 421 കേസുകൾ രജിസ്റ്റർ ചെയ്തു. 1865420 രൂപ പിഴ ഇൗടാക്കി. ഇതിൽ 35 ഓവർലോഡ് കേസുകളും ഉൾപ്പെടുന്നു. ദേശീയ റോഡ് സുരക്ഷാ മാസാചരണം ജനുവരി 1 മുതൽ 31 വരെയാണ്. സ്‌കൂളുകൾ, കോളേജുകൾ, ടാക്‌സി സ്റ്റാന്റുകൾ , സാംസ്‌കാരിക സംഘടനകൾ എന്നിവയുമായി ചേർന്ന് റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പയിനുകൾ, ക്ലാസ്സുകൾ എന്നിവ ജില്ലാ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും