ബിസിനസ് മീറ്റ്

Wednesday 07 January 2026 11:44 PM IST

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ സംരംഭകർ, വിവിധ മേഖലകളിലെ വിതരണക്കാർ എന്നിവർക്കായി സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എ.എൻ സലിം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില അദ്ധ്യക്ഷത വഹിച്ചു. .കുടുംബശ്രീ മാർക്കറ്റിംഗ് പ്രോഗ്രാം മാനേജർ അനു ഗോപി, ഐ.ബി.സി.ബി ജില്ലാ പ്രോഗ്രാം മാനേജർ എലിസബത്ത് ജി. കൊച്ചിൽ, ബ്ലോക്ക് കോർഡിനേറ്റർ രഞ്ജിത സുകുമാരൻ, എം.ഇ.സി ശാരിക, വത്സല എന്നിവർ സംസാരിച്ചു. ജില്ലയിലെ മുപ്പതോളം കുടുംബശ്രീ സംരംഭകർ വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.