മത്സരം
Wednesday 07 January 2026 11:45 PM IST
പത്തനംതിട്ട : കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഡി ഐക്യുവിന്റെ എട്ടാമത് സീസൺ പ്രാഥമിക ജില്ലാതല മത്സരങ്ങൾ 11ന് നടത്തും. ഓരോ ജില്ലയിലും പ്രാഥമിക മത്സരങ്ങളിൽ വിജയിയാകുന്ന ടീമിന് 24ന് തിരുവനന്തപുരത്ത് നടക്കുന്ന മെഗാ ഫൈനലിൽ പങ്കെടുക്കാം. ജില്ലയിലെ മത്സരം 11 ന് രാവിലെ 9 മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് എതിർവശത്തുള്ള കെ.ജി.എം.ഒ.എ ഹൗസിൽ വച്ചു നടത്തുമെന്ന് പ്രസിഡന്റ് ഡോ. ജ്യോതിന്ദ്രൻ, സെക്രട്ടറി ഡോ. നിഷാന, കൺവീനർ ഡോ. എവിൻ എന്നിവർ അറിയിച്ചു. ഫോൺ : 9846494996,9439212896.