ചട്ടം ലംഘിച്ചെന്ന്
Wednesday 07 January 2026 11:46 PM IST
പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധികാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചട്ടങ്ങൾ ലംഘിച്ചതായി എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോട്ടാങ്ങൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് നാമനിർദേശങ്ങളാണ് വന്നത്. അതിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി.എഫ് 5. ബിജെപി 5, എസ്.ഡി.പി.ഐ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടാമത് തിരഞ്ഞെടുപ്പ് നടത്താതെ നറുക്കെടുപ്പിലേക്ക് കടന്നത് ചട്ടവിരുദ്ധമാണ്. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എ. ഐ. അനസ് മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പേഴുംകാട്ടിൽ എന്നിവരും പങ്കെടുത്തു