അനുസ്മരണം
Wednesday 07 January 2026 11:48 PM IST
കോന്നി: തണ്ണിത്തോട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന തോമസ് വർഗീസിന്റെ 21-ാ മത് അനുസ്മരണം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിച്ചു ഹരികുമാർ പൂതങ്കര, ആർ ദേവകുമാർ, ലില്ലി ബാബു, ജോയി ചിറ്റരവിക്കൽ, അജയൻപിള്ള ആനിക്കാട്, എൽ എം മത്തായി, എംഡി ജോൺ, കെ ആർ ഉഷ, അനിയൻ തകടിയിൽ, ബിജി ജോയ്, സണ്ണി ചെരുവിൽ, ക്രിസ്റ്റി മാത്യു, കണ്ണൻ മണ്ണിൽ എന്നിവർ പ്രസംഗിച്ചു.