അശ്വമേധം 7.0യ്ക്ക് ജില്ലയിൽ തുടക്കം

Thursday 08 January 2026 1:17 AM IST

കൊ​ല്ലം: ജി​ല്ല​യിൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തു​ന്ന അ​ശ്വ​മേ​ധം 7.0 ​ കു​ഷ്ഠരോ​ഗ നിർ​ണ​യ ഭ​വ​ന​സ​ന്ദർ​ശ​ന പ​രി​ശോ​ധ​നാ​യ​ജ്ഞ​ത്തി​ന് ജി​ല്ല​യിൽ തു​ട​ക്ക​മാ​യി. ഉ​ദ്​ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ഡോ. ആർ.ല​താദേ​വി നിർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ദ്ധ്യ​ക്ഷ​യു​ടെ ഭ​വ​നം സ​ന്ദർ​ശി​ച്ച് അം​ഗ​ങ്ങ​ളെ ആ​രോ​ഗ്യ വോ​ളണ്ടി​യർ​മാർ പ​രി​ശോ​ധി​ച്ചാ​ണ് രോ​ഗ​നിർ​ണ​യ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് നൗ​ഷാ​ദ് അ​ദ്ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി ഡി.എം.ഒ​യും ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​റു​മാ​യ ഡോ. എ.ആർ.ശ്രീ​ഹ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഇ​ട്ടി​വ പി.എ​ച്ച്.സി മെ​ഡി​ക്കൽ ഓ​ഫീ​സർ ഡോ. രാ​കേ​ഷ്, മീ​ഡി​യ ഓ​ഫീ​സർ കെ.ബി സാ​ബു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങൾ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. കു​ഷ്ഠരോ​ഗ നിർ​മ്മാർ​ജ​ന പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 20 വ​രെ ഹെൽ​ത്ത് വോ​ളണ്ടിയർ​മാർ വീ​ടു​കൾ സ​ന്ദർ​ശി​ച്ച് രോ​ഗം ക​ണ്ടെ​ത്തു​ന്ന​വർ​ക്ക് സൗ​ജ​ന്യ​ചി​കി​ത്സ ഉ​റ​പ്പാ​ക്കും.