സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം
Thursday 08 January 2026 1:18 AM IST
കൊല്ലം: സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം 'സൃഷ്ടി 2026' 9, 10, തീയതികളിൽ നടക്കും. സ്കൂൾ ചെയർമാൻ ഡോ. ഡി.പൊന്നച്ചൻ അദ്ധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങ് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് പ്രൊഫസറും സി-ഡിറ്റ് മുൻ ഡയറക്ടറുമായ ഡോ. അച്യുത്ശങ്കർ.എസ്.നായർ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള മെരിറ്റ് അവാർഡ് വിതരണം ഫാ. മാത്യു തോമസ് നിർവഹിക്കും. കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ ടി.ആർ.അഭിലാഷ്, സന്ധ്യാ സജീവ് എന്നിവരെ ആദരിക്കും. രക്ഷാകർത്തൃ സമിതി അംഗങ്ങളായ വിനോദ് കുമാർ, പി.എസ്രഞ്ജിത്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ക്രിസ്റ്റോ.ഡി.പൊന്നൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ്, അക്കാഡമിക് കോ ഓർഡിനേറ്റർ എൽ.ഗിരിജ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും.