കേരളാ സീനിയർ സിറ്റിസൺ ഫോറം
Thursday 08 January 2026 1:19 AM IST
കൊല്ലം: കേരളാ സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം തഴുത്തല തേജസിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ.ഗോപിനാഥൻ പിള്ള ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന അച്ചടക്ക സമിതി അദ്ധ്യക്ഷ ശാന്തമ്മ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ല സെക്രട്ടറി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തി. 70 വയസ് കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ആയുഷ്മാൻ വയോജന പദ്ധതി കേരളത്തിൽ നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ആർ.യതീന്ദ്ര ദാസ് (രക്ഷാധികാരി), എ.ആർ.വിജയൻ നാഥൻ നായർ (പ്രസിഡന്റ്), വി.ഉണ്ണികൃഷ്ണപിള്ള (സെക്രട്ടറി), പി.വിക്രമൻ ആചാരി(ട്രഷറർ), സുദർശന ബാബു, സജീവൻ പിള്ള (വൈസ് പ്രസിഡന്റ്), സുരേന്ദ്ര ബാബു, കെ.ജി.ബാബു (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.