സ്പോർട്സ് ഫെസ്റ്റിവൽ സംഘാടക സമിതി രൂപീകരണം
Thursday 08 January 2026 3:33 AM IST
തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രണ്ടാമത് സ്പോർട്സ് ഫെസ്റ്റിവൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ തൃശൂരും എറണാകുളത്തുമായി നടക്കും. അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി10 നും വോളി ബോൾ ചാമ്പ്യൻഷിപ് ഫെബ്രുവരി 17 നുംതൃശൂരിൽ വച്ച് നടക്കുമെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡക്കേറ്റ് അംഗവും സ്പോർട്സ് സബ് കമ്മിറ്റി കൺവീനറുമായ അഡ്വ. ജി. സുഗുണൻ അറിയിച്ചു. ഫെസ്റ്റിവലിൻ്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നതിനായി കോളേജ് പ്രിൻസിപ്പൽ മാരുടെയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർമാരുടെയും സ്പോർട്സ് സംഘടനാ ഭാരവാഹികളുടെയും യോഗം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് തൃശൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും. യോഗം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ജഗതി രാജ് ഉദ്ഘാടനം ചെയ്യും.