ബംഗ്ലാദേശിന്റെ ആവശ്യം ഐ.സി.സി തള്ളി

Thursday 08 January 2026 3:44 AM IST

ദു​ബാ​യ്:​ ​ഇ​ന്ത്യ​ ​വേ​ദി​യാ​കു​ന്ന​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ത​ങ്ങ​ളു​ടെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ശ്രീ​ല​ങ്ക​യി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്നബം​ഗ്ലാ​ദേ​ശി​ന്റെ​ ​ആ​വ​ശ്യം ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക്രി​ക്ക​റ്റ് ​കൗ​ൺ​സി​ൽ​ ​(ഐ.സി.സി)​ ത​ള്ളി​യ​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​ഇ​ന്ത്യ​യി​ൽ​ ​ബം​ഗ്ലാ​ദേ​ശ് ​ടീ​മി​ന് ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​യി​ല്ലെ​ന്നും​ ​അ​തി​നാ​ൽ​ ​ക​ളി​മാ​റ്റേ​ണ്ടെ​ന്നും​ ​ഐ.​സി.​സി​ ​നി​ല​പാ​ടെ​ടു​ത്തു.​ ​ജ​യ്ഷാ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ഐ.​സി.​സി​യു​ടെ​ ​ഭാ​ര​വാ​ഹി​ക​ളും​ ​ബം​ഗ്ലാ​ദേ​ശ് ​ക്രി​ക്ക​റ്റ് ​ബോ​ർ​ഡ് ​ (ബി.സി.ബി)​ അം​ഗ​ങ്ങ​ളും​ ​ത​മ്മി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​യോ​ഗം​ ​ചേ​ർ​ന്നി​രു​ന്നു.​ ​ലോ​ക​ക​പ്പി​ൽ​ ​കളി​ക്കാ​ൻ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​ബം​ഗ്ലാ​ദേ​ശ് ടീം​ ​ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും​ ​ടീം​ ​ലോ​ക​ക​പ്പ് ​ബ​ഹി​ഷ്ക​രി​ച്ചാ​ൽ​ ​പോ​യി​ന്റു​ക​ൾ​ ​ന​ഷ്ട​മാ​കു​മെ​ന്നും​ ​ക​ന​ത്ത​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ഐ.​സി.​സി​ ​നി​ല​പാ​ടെ​ടു​ത്തെ​ന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ.​ ​സു​ര​ക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബം​ഗ്ലാ​ദേ​ശി​ന്റെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​ശ്രീ​ല​ങ്ക​യി​ൽ​ ​ന​ട​ത്ത​ണ​മെ​ന്ന് ബി.​സി.​ബി​ ​ക​ത്ത​യ​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഐ.​സി.​സി​ ​ ബി.​സി.​ബി​ ​അം​ഗ​ങ്ങ​ളെ​ ​യോ​ഗ​ത്തി​ന് ​വി​ളി​ച്ച​ത്. ഗ്രൂ​പ്പ് ​സി​യി​ൽ​ ​ഉ​ള്ള​ ​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​പ്രാ​ഥ​മി​ക​ ​റൗ​ണ്ട്മ​ത്സ​ര​ങ്ങ​ൾ​ ​കൊ​ൽ​ക്ക​ത്ത​യി​ലും​ ​മും​ബ​യ്‌​യി​ലു​മാ​ണ് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ഇം​ഗ്ല​ണ്ട്,​ ​വെ​സ്റ്റി​ൻ​ഡീ​സ്,​ ​നേ​പ്പാ​ൾ,​ഇ​റ്റ​ലി​ ​ടീ​മു​ക​ളാ​ണ് ​ബം​ഗ്ലാ​ദേ​ശി​നെ​ക്കൂ​ടാ​തെ​ ​ഗ്രൂ​പ്പ് ​സി​യി​ലു​ള്ള​ത്. ബംഗ്ലാദേശ് പേ​സ​‌​ർ​ ​മു​സ്‌​ത​ഫി​സു​ർ​ ​റ​ഹ്മാ​നെ​ ​ഐ.​പി.​എ​ൽ​ ​ടീ​മാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്‌​സി​ൽ​ ​നി​ന്ന് ​റി​ലീ​സ് ​ചെ​യ്‌​ത​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ബി.​സി.​ബി​ ​പാ​കി​സ്ഥാ​നെ​പ്പോ​ലെ​ ​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​ലോ​ക​ക​പ്പി​ലെ​ ​മ​ത്സ​ര​ങ്ങ​ളും​ ​ശ്രീ​ല​ങ്ക​യി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച​ത്.​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ശ്രീ​ല​ങ്ക​യി​ലേ​ക്ക് ​മാ​റ്റി​യാ​ൽ​ ​വ​ലി​യ​ ​ന​ഷ്ടം​ ​സം​ഘാ​ട​ക​ർ​ക്ക് ​ഉ​ണ്ടാ​കും.

ബംഗ്ലാദേശ് പറയുന്നത് ബം​ഗ്ലാ​ദേ​ശി​ന്റെ​ ​ആ​വ​ശ്യംഅ​നു​ഭാ​വ​പൂ​ർ​വം​ ​പ​രി​ഗ​ണി​ച്ചെ​ന്നും​ ​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​പൂ​ർ​ണ​പ​ങ്കാ​ളി​ത്തം​ ​ലോ​ക​ക​പ്പി​ൽ​ ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​ ​ഐ.​സി.​സി​ ​ആ​വ​ർ​ത്തി​ച്ചെ​ന്നും​ ​ബി.​സി.​ബി​ ​ഇ​ന്ന​ലെ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ലോ​ക​ക​പ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ടീം​ ​ഇ​ന്ത്യ​യി​ൽ​ ​വ​രു​മോ​യെ​ന്ന് ​അ​വ​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.​ ഇ​തി​നി​ടെ​ ​ഐ.​സി.​സി​ക്ക് ​സാ​ഹ​ച​ര്യം​ ​മ​ന​സി​ലാ​യി​ല്ലെ​ന്നും​ ​ബം​ഗ്ലാ​ദേ​ശി​ന് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ക​ളി​ക്കാ​ൻ​ ​താ​ത്‌​പ​ര്യ​മു​ണ്ടെ​ങ്കി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ന്ത​സ് ​ക​ള​ഞ്ഞ് ​ലോ​ക​ക​പ്പി​ൽ​ ​ക​ളി​ക്കാ​നി​ല്ലെ​ന്നും​ ​ബം​ഗ്ലാ​ദേ​ശ് ​യൂ​ത്ത് ​ആ​ൻ​ഡ് ​സ‌്പോ​ർ​ട്സ് ​അ​ഡ്വൈ​സ​ർ​ ​ആ​സി​ഫ് ​ന​സ്രു​ൾ​ ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ ഫെ​ബ്രു​വ​രി​ 7​നാ​ണ് ​ലോ​ക​ക​പ്പ് ​തു​ട​ങ്ങു​ന്ന​ത്.

സൂര്യതേജസോടെ ഇന്ത്യ

ബെനോനി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 233 റൺസിന്റെ വമ്പൻ ജയം നേടി പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ അണ്ടർ 19 ടീം ഓപ്പണർമാരായ ക്യാപ്ടൻ വൈഭവ് സൂര്യവംശിയുടേയും (74 പന്തിൽ 124),മലയാളിതാരം ആരോൺ ജോർജിന്റെയും (106 പന്തിൽ 118) സെഞ്ച്വറികളുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 393 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക അണ്ടർ 19ടീം 39.4 ഓവറിൽ 160 റൺസിന് ഓൾഔട്ടായി.സൂര്യവംശിയാണ് കളിയിലേയും പരമ്പരയിലേയും താരം. വൈഭവും ആരോണുംഓപ്പണിംഗ് വിക്കറ്റിൽ 227 റൺ,സിന്റഎ കൂട്ടുകെട്ടുണ്ടാക്കി. യൂത്ത് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇത്.യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്‌ടനും വൈഭവാണ്.