'ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് ജഡ്‌ജിമാരെ ഒഴിപ്പിക്കണം, കാസർകോട് ജില്ലാ കോടതിയിൽ ചാവേറുണ്ട്'; ഭീഷണി

Thursday 08 January 2026 12:07 PM IST

കാസർകോട്: കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22നാണ് കോടതി സമുച്ചയത്തിൽ ബോംബ് വച്ചതായി ഇ - മെയിൽ വഴി സന്ദേശമെത്തിയത്.

'നിങ്ങളുടെ കോടതി സമുച്ചയത്തിൽ മൂന്ന് ആർഡിഎക്‌സ് അടങ്ങിയ മനുഷ്യ ചാവേറുകളുണ്ട്. ഉച്ചയ്‌‌ക്ക് 1.15ന് സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ജഡ്‌ജിമാരെ ഒഴിപ്പിക്കുക' - എന്നായിരുന്നു ഇ - മെയിലിൽ പറഞ്ഞിരുന്നത്. വിദ്യാനഗറിലുള്ള കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ് , ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. കോടതി ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തി.

അതേസമയം, ഇടുക്കി ജില്ലാ കോടതിയിലും ബോംബ് ഭീഷണി ഉയർന്നിട്ടുണ്ട്. ഇ - മെയിൽ വഴിയാണ് അവിടെയും ഭീഷണിയെത്തിയത്. ഇതോടെ കോടതി നടപടികൾ മുടങ്ങി. കോടതിയിൽ പൊലീസ് പരിശോധന നടത്തുകയാണ്.