അടച്ചുകെട്ടിയ കുസാറ്റ് റോഡ് നാട്ടുകാർ തുറന്നു
Friday 09 January 2026 12:05 AM IST
കളമശേരി: കുസാറ്റ് കാമ്പസിലെ പൊതുറോഡ് അടച്ചുകെട്ടിയത് തർക്കത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് തുറന്നുകൊടുത്തു. കളമശേരി നഗരസഭയിലെ കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നൂറുമീറ്ററോളം വരുന്ന കുസാറ്റ് റോഡ് അറ്റകുറ്റപ്പണിയുടെ പേരിൽ കഴിഞ്ഞ 15 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ആദ്യം പാകിയ കോൺക്രീറ്റ് ടൈലുകൾക്ക് ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ പൊളിച്ചുമാറ്റി വീണ്ടും പണി തുടങ്ങുമ്പോൾ സഞ്ചാരതടസം നേരിടുന്നതിൽ പ്രതിഷേധിച്ചായിരുന്നു കൗൺസിലർമാർ സ്ഥലത്തെത്തി പ്രതിഷേധിച്ചത്.