സിക്കി എ.ഐ ഉച്ചകോടി

Friday 09 January 2026 12:08 AM IST
സിക്കി കേരള ഘടകം സംഘടിപ്പിച്ച എ.ഐ ഭാവി ഉച്ചകോടി വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സതേൺ ഇന്ത്യ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരള ഘടകം സംഘടിപ്പിച്ച എ.ഐ ഭാവി ഉച്ചകോടി വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു. സിക്കി കേരള ചെയർമാൻ ഡോ. തോമസ് നെച്ചുപാടം, മൈക്രോസോഫ്‌റ്റ് എ.ഐ വൈസ് പ്രസിഡന്റ് ബെൻ ജോൺ, അഡ്‌നെക്‌സസ് ബയോടെക്‌നോളജീസ് സി.ടി.ഒ പാറ്റ് കൃഷ്ണൻ, എക്‌സിക്യുട്ടീവ് മെ‌ംബർ എസ്. മണികണ്ഠൻ, ജോൺ സൈമൺ, മാത്യു ചെറിയാൻ, അഖിൽ ആഷിക്, രാജേഷ് നായർ എന്നിവർ സംസാരിച്ചു. എ.ഐ വിനിയോഗം, നൈപുണ്യവും തൊഴിലും സൃഷ്ടിക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചതെന്ന് ഡോ. തോമസ് നെച്ചുപാടം പറഞ്ഞു.