എം.ജി യൂണിവേഴ്സിറ്റി, മുസിരിസ് സഹകരണം
Friday 09 January 2026 12:12 AM IST
കൊച്ചി: പൈതൃക സംരക്ഷണത്തിലും അനുബന്ധ മേഖലകളിലും അക്കാഡമിക് പരിപാടികൾ, ഗവേഷണം, തുടർസംരംഭങ്ങൾ എന്നിവയിൽ സഹകരിക്കാൻ എം.ജി സർവകലാശാലയും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്‌സ് ലിമിറ്റഡും ധാരണാപത്രം ഒപ്പുവച്ചു. അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാറും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി. ഷാരോണും ധാരണാപത്രം കൈമാറി. പൈതൃക സംരക്ഷണം, സാംസ്‌കാരിക ചരിത്രം, ഇടപെടൽ എന്നിവയിലെ ഗവേഷണം, പ്രശ്‌നങ്ങൾ, ശ്രദ്ധാകേന്ദ്രങ്ങൾ എന്നിവ സംയുക്തമായി പഠിക്കും. മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് നടത്തുന്ന കോഴ്സുകളിൽ സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഒരുക്കം.