കെ.ആർ.എൽ.സി.സി യോഗം 10 മുതൽ

Friday 09 January 2026 12:19 AM IST

കൊച്ചി: ലത്തീൻ കത്തോലിക്കരുടെ നയരൂപീകരണ സമിതിയായ കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) പൊതുയോഗം 10, 11 തീയതികളിൽ എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ നടക്കും. ശനിയാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അദ്ധ്യക്ഷനാകും. കൊച്ചി മേയർ വി.കെ. മിനിമോൾ വിശിഷ്ടാതിഥിയാകും. ബിഷപ്പുമാരായ ഡി. സെൽവരാജൻ, ആന്റണി കാട്ടിപ്പറമ്പിൽ എന്നിവരെ ആദരിക്കും. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ വിജയിച്ചവരെ ആദരിക്കും.