ക്രിക്കറ്റ് കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Thursday 08 January 2026 4:14 PM IST

തളിപ്പറമ്പ്: ആന്തൂരിൽ ക്രിക്കറ്ര് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. തലുവിൽക്കുന്നുംപുറം സെന്റ് മേരീസ് സ്‌കൂളിന് സമീപം താമസിക്കുന്ന കെവി സുമിത്ത്(22) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ആറിന് വീടിനു സമീപത്തെ മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ പറശ്ശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. രാത്രിയോടെയാണ് മരണം സംഭവിത്. പിതാവ്: കെവി മോഹനൻ, മാതാവ്: വിവി സുശീല