കേരളത്തിൽ പുതിയതായി അഞ്ച് ജില്ലകൾ ഇങ്ങനെ ഉണ്ടാക്കാം; ഐഡിയ പങ്കുവച്ച് വി ടി ബൽറാം

Thursday 08 January 2026 4:44 PM IST

തിരുവനന്തപുരം: കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ടെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഒരു കേരളീയൻ എന്ന നിലയിൽ വിഷയത്തിൽ തന്റെ വ്യക്തിപരമായ നിരീക്ഷണം പങ്കുവയ്ക്കുകയാണെന്ന് അറിയിച്ചുകൊണ്ടാണ് ജില്ലാ വിഭജനത്തെക്കുറിച്ച് ബൽറാം അഭിപ്രായപ്പെട്ടത്.

കുറിപ്പിന്റെ പൂർണരൂപം

കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണ്. ഒരു കേരളീയൻ എന്ന നിലയിൽ ഇക്കാര്യത്തിൽ എന്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെന്റെ പാർട്ടിയുടെയോ മുന്നണിയുടെയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നു.

കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ട്:

1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.

2) എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.

3) മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാദ്ധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.

4) കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം.