ട്രാവൽ മാർട്ടിന് തുടക്കമായി
Friday 09 January 2026 12:18 AM IST
കൊച്ചി: യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ പങ്കെടുക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 10ന് അവസാനിക്കും. ഒഡീഷ, ജമ്മു കശ്മീർ, തെലങ്കാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, മേഘാലയ സംസ്ഥാനങ്ങൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ ജമ്മുകശ്മീർ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രേയ സിംഗാൾ, മലേഷ്യ ടൂറിസം പ്രമോഷൻ ബോർഡ് ഡയറക്ടർ ഹിഷാമുദ്ദീൻ ബിൻ മുസ്തഫ, രാജസ്ഥാൻ ടൂറിസം അഡീഷണൽ ഡയറക്ടർമാരായ എക്ത കബ്ര, പവൻ കുമാർ ജെയിൻ, സ്ഫിയർ ട്രാവൽ മീഡിയ ആൻഡ് എക്‌സിബിഷൻസ് ഡയറക്ടർമാരായ സഞ്ജയ് ഹഖു, രോഹിത് ഹംഗൽ എന്നിവർ പങ്കെടുത്തു.