'റൺഫിനിറ്റി' മിനി മാരത്തൺ നാളെ
Friday 09 January 2026 12:23 AM IST
ആലുവ: എടത്തല എം.ഇ.എസ് എം.കെ മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മിനി മാരത്തൺ ‘റൺഫിനിറ്റി – സീസൺ 3’ നാളെ നടക്കും. മയക്കുമരുന്ന് രഹിത സമൂഹത്തിനായി ഒരു ഓട്ടം എന്ന പ്രമേയത്തിലാണ് മാരത്തൺ. രാവിലെ 5.30ന് കോളേജ് ക്യാമ്പസിൽ നിന്നാരംഭിക്കുന്ന മാരത്തൺ എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യും. അന്താരാഷ്ട്ര പാരാ ബാഡ്മിന്റൺ താരം നീരജ് ജോർജ് മുഖ്യാതിഥിയാകും. ഏകദേശം 200ഓളം പേർ പങ്കെടുക്കും. പുരുഷ -വനിതാ വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡുകൾ നൽകും.