'റൺഫിനിറ്റി' മിനി മാരത്തൺ നാളെ ​

Friday 09 January 2026 12:23 AM IST

ആലുവ: എടത്തല എം.ഇ.എസ് എം.കെ മക്കാർപിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മിനി മാരത്തൺ ‘റൺഫിനിറ്റി – സീസൺ 3’ നാളെ നടക്കും. മയക്കുമരുന്ന് രഹിത സമൂഹത്തിനായി ഒരു ഓട്ടം എന്ന പ്രമേയത്തിലാണ് മാരത്തൺ. ​രാവിലെ 5.30ന് കോളേജ് ക്യാമ്പസിൽ നിന്നാരംഭിക്കുന്ന മാരത്തൺ എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യും. അന്താരാഷ്ട്ര പാരാ ബാഡ്മിന്റൺ താരം നീരജ് ജോർജ് മുഖ്യാതിഥിയാകും. ​ഏകദേശം 200ഓളം പേർ പങ്കെടുക്കും. പുരുഷ -വനിതാ വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡുകൾ നൽകും.