മൈലോമ കോൺഗ്രസ് അമൃതയിൽ
Friday 09 January 2026 1:25 AM IST
കൊച്ചി: ലോകപ്രശസ്ത മൈലോമ വിദഗ്ദ്ധർ പങ്കെടുക്കുന്ന ഇന്ത്യൻ മൈലോമ ത്രിദിന കോൺഗ്രസിന് അമൃത ആശുപത്രിയിൽ ഇന്ന് തുടക്കമാകും. മൈലോമ ചികിത്സ, ഗവേഷണം എന്നീ മേഖലകളിൽ ആഗോള തലത്തിൽ നടക്കുന്ന ഹെമറ്റോളജി സമ്മേളനങ്ങളിൽ ഒന്നാണ് ഇന്ത്യൻ മൈലോമ കോൺഗ്രസ്. 15 അന്താരാഷ്ട്ര ഫാക്കൽട്ടികളും രാജ്യത്തെ പ്രമുഖ മൈലോമ വിദഗ്ദ്ധരും ത്രിദിന കോൺഗ്രസിൽ പങ്കെടുക്കും.
ഡയഗ്നോസിസ്, റിസ്ക് സ്ട്രാറ്റിഫിക്കേഷൻ, നവീന ചികിത്സാമാർഗങ്ങൾ, ഇമ്യൂണോ തെറാപ്പി, ട്രാൻസ്‌പ്ലാന്റേഷൻ, എം.ആർ.ഡി മോണിറ്ററിംഗ്, സപ്പോർട്ടീവ് കെയർ, സർവൈവർഷിപ്പ് തുടങ്ങി മൈലോമ ചികിത്സാരംഗത്ത് വേഗത്തിൽ വിപുലമാകുന്ന മേഖലകളിലെ പുതിയ അറിവുകളും പഠനങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും.