കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന് ഇന്ന് തുടക്കം

Friday 09 January 2026 12:08 AM IST
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്

വടകര: കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റ് മൂന്നാം എഡിഷന് ഇന്ന് 'ശ്രീനിവാസൻ നഗറിൽ' (വടകര ടൗൺ ഹാൾ )വൈകിട്ട് 3.30ന് തിരി തെളിയും. കെ .സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ അഡ്വ ഐ.മൂസ അദ്ധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ഡയറക്ടർ കൽപ്പറ്റ നാരായണൻ ആമുഖപ്രഭാഷണം നടത്തും. എം.പിമാരായ എം.കെ രാഘവൻ, ഡോ.അബ്ദുസമദ് സമദാനി, ഷാഫി പറമ്പിൽ, കെ. കെ രമ. എം.എൽ.എ, ബംഗാളി മാദ്ധ്യമ പ്രവർത്തകൻ സൗർജ്ജ്യ ഭൗമിക് , ലക്ഷ്മൺ ഗെയ്ക്ക് വാദ് തുടങ്ങിയവർ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ വിവിധ വിഷയങ്ങളിൽ സംവാദം നടക്കും. സമാപന സമ്മേളനം എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഫെസ്റ്റ് ഡയറക്ടർ കൽപ്പറ്റ നാരായണൻ, ചെയർമാൻ ഐ മൂസ, മീഡിയ കൺവീനർ ഹരീന്ദ്രൻ കരിമ്പനപ്പാലം, ലത്തീഫ് കല്ലറയിൽ, എളമ്പിലാട് നാരായണൻ, വി. പി സർവോത്തമൻ എന്നിവർ പങ്കെടുത്തു.