എസ്ഐആർ: രേഖകൾ കൃത്യമാണെങ്കിൽ വിഐപി - പ്രവാസി വോട്ടർമാർ നേരിട്ട് ഹാജരാകേണ്ട
Thursday 08 January 2026 8:14 PM IST
തിരുവനന്തപുരം: വി.ഐ.പി / പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാമെന്ന് മുഖ്യ തfരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു. കേൽക്കർ അറിയിച്ചു.. രേഖകളുടെ കാര്യത്തിൽ തൃപ്തരെങ്കിൽ ഉടൻ നടപടി പൂർത്തിയാക്കാനുള്ള അധികാരം ഇആർഒ/എഇആർഒ മാരിൽ നിക്ഷിപ്തമാണ്. ഹിയറിംഗിന് നോട്ടീസ് ലഭിച്ച്, ഇആർഒ അല്ലെങ്കിൽ എഇആർഒക്കു മുൻപാകെ ഹാജരകേണ്ട തീയതികളിൽ അതത് രേഖകൾ സമർപ്പിക്കുന്ന പക്ഷം ( രേഖകൾ തൃപ്തികരമെങ്കിൽ ) പ്രവാസി/വിഐപി വോട്ടർമാരെ പരിശോധന പൂർത്തിയാക്കി ഇലക്ടറൽ റോളിൽ ഉൾപ്പെടുത്താനുള്ള സംവിധാനം ERONET ൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.