മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു : പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കും
Friday 09 January 2026 12:17 AM IST
മലപ്പുറം : വാഴക്കാട് മുട്ടുങ്കലിൽ 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കരാട്ടെ പരിശീലകയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാണെന്ന പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രതിയുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും തെളിവുകളും പരിശോധിച്ചു. പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.പെൺകുട്ടിയുടെ അസ്വഭാവിക മരണത്തിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.