കോൺഗ്രസ് നിശാ ക്യാമ്പ്
Friday 09 January 2026 12:22 AM IST
മേപ്പയ്യൂർ: അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മിഷൻ 2026' നിശാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഇന്റർ സ്കൂൾ മൌ തായ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആരാധ്യാ പ്രകാശ്, അരിക്കുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾ എന്നിവരെ അനുമോദിച്ചു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ - ഓഡിനേറ്റർ രാമചന്ദ്രൻ നീലാംബരി, സി.രാമദാസ്, അരവിന്ദൻ മേലമ്പത്ത്, കെ.എം നാരായണി, സജിത എളമ്പിലാട്ട് , കെ. അഷറഫ്, ഒ.കെ.ചന്ദ്രൻ , ലതേഷ് പുതിയേടത്ത്, ബീന വരമ്പിച്ചേരി, ബാബു പറമ്പടി, സനൽ അരിക്കുളം, ടി.ടി.ശങ്കരൻ നായർ , എസ്.മുരളീധരൻ, അനിൽകുമാർ അരിക്കുളം എന്നിവർ പ്രസംഗിച്ചു.