കൂട്ടായ്മ
Friday 09 January 2026 12:24 AM IST
വളാഞ്ചേരി: ഹൈസ്‌കൂളിൽനിന്ന് 1975-76വർഷത്തിൽ പത്താംക്ലാസ് പൂർത്തിയാക്കി പുറത്തിറങ്ങിയവരുടെ കൂട്ടായ്മയായ 'ഒരുവട്ടംകൂടി' അമ്പതാംവർഷത്തിലും സംഗമിച്ചു. കാവുംപുറം പാറക്കൽ കൺവെൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് കരുണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മധുസൂദനൻ, കെ. ബാലസുബ്രഹ്മണ്യൻ, കെ.പി. സലാം, പി. മുഹമ്മദ് ഷിബിൻ തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ പി. സഹദേവൻ കണക്ക് അവതരിപ്പിച്ചു. കലാപരിപാടികളും ഉണ്ടായി. ഉച്ചക്ക്‌ശേഷം കൂട്ടായ്മയിലെ അംഗമായ കെ.പി. സലാമിന്റെ കോട്ടെരുമ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു. കവി സെബാസ്റ്റ്യൻ ഡോ. ഉമർ തറമേലിന് നൽകിയായിരുന്നു പ്രകാശനം. ഡോ.പിആർ. ജയശീലൻ പുസ്തകം പരിചയപ്പെടുത്തി.