കേരള സ്റ്റാർട്ടപ്പ് ഫെസ്റ്റ് സമാപിച്ചു

Friday 09 January 2026 12:25 AM IST
കേരള സ്റ്റാർട്ടപ്പ് ഫെസ്റ്റ്

കോഴിക്കോട്: കേരള എക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാലിഫ് ലൈഫ് സ്‌കൂളുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന കേരള സ്റ്റാർട്ടപ്പ് ഫെസ്റ്റ് 26 (കെ.എസ്.എഫ്) സമാപിച്ചു. 50ൽ പരം സംരംഭകർ 15 സെഷനുകളിലായി പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് സംരംഭകത്വ ആശയങ്ങൾ പങ്കുവെച്ചത്. സമാന ആശയമുള്ളവരെയും സംരംഭങ്ങളിൽ പരസ്പര സഹകരണം സാദ്ധ്യമായവരെയും കണ്ടെത്താൻ കെ .എസ് .എഫ് വേദിയൊരുക്കി. രണ്ടാം ദിവസമായ ഇന്നലെ മാത്യു ജോസഫ്, അജിൽ മുഹമ്മദ് ഹൈലൈറ്റ്, ഉമർ അബ്ദുസലാം, ഓർവെൽ ലയണൽ ലക്ഷ്യ, അഡ്വ. സി എസ് ഹാശിം വഫ, സി എ അജ്മൽ മുഹാജിർ തുടങ്ങിയവർ പ്രസംഗിച്ചു.