കെ.എസ്.ടി.യു സമ്മേളനം
Friday 09 January 2026 12:39 AM IST
ഫറോക്ക്: 12-ാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( കെ.എസ്.ടി.യു) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പി.കെ അസീസ് ആവശ്യപ്പെട്ടു. 'അതിരില്ലാ നീതി നിഷേധം, പതിരാകും പരിഷ്കാരങ്ങൾ' എന്ന പ്രമേയത്തിൽ ഫറോക്ക് ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് ജില്ലാ പ്രസിഡന്റ് പി സുഹൈൽ അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ ജനറൽ സെക്രട്ടറി കെ.പി സാജിദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി അബ്ദുൽ നാസർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീർ, റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് ഫോട്ടോ സൈഫുദ്ദീൻ, ഫസലുറഹ്മാൻ, പി ടി സലാം എന്നിവർ പ്രസംഗിച്ചു.