റിവിഷൻ കലണ്ടർ വിതരണം

Friday 09 January 2026 12:02 AM IST
എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള റിവിഷൻ കലണ്ടറിൻ്റെ വിതരണോദ്ഘാടനം ലിൻേറാ ജോസഫ് എം.എൽ.എ.നിർവ്വഹിക്കുന്നു

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ലിന്റോ ജോസഫ് എം.എൽ.എ നേതൃത്വം നൽകി നടപ്പാക്കുന്ന 'ഉയരെ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിജയത്തിനു സഹായകമായ റിവിഷൻ കലണ്ടർ വിതരണം ചെയ്തു. മണ്ഡലത്തിലെ നാലായിരത്തി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾക്ക് പഠനം ആസൂത്രിതമായി നടത്താൻ കലണ്ടർ ഉപകരിക്കും. ഓർഫനേജ് ഓഡിറ്റോറിയത്തിൽ വിതരണോദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മൊയ്‌നുദ്ദീൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഷമീർ എന്നിവർ പ്രസംഗിച്ചു. ഓർഫനേജ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ഷബീന സ്വാഗതം പറഞ്ഞു.