കെ.വി സുധാകരൻ അനുസ്മരണം

Friday 09 January 2026 12:45 AM IST
കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷികം പഞ്ചായത്ത് പ്രസിഡന്റ്‌ എം. കെ നദീറ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷികം സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും കെ.വി സുധാകരൻ സ്മൃതി കമ്മിറ്റിയുടെയും നേതൃത്വത്തിൽ നെച്ചുളിയിൽ ആചരിച്ചു. പ്രസിഡന്റ്‌ അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ എം. കെ നദീറ ഉദ്ഘാടനം ചെയ്തു. കെ. സി ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ എം. കെ നദീറ, വൈസ് പ്രസിഡന്റ്‌ എം.കെ അനീഷ്, വാർഡ് മെമ്പർമാരായ കൽപള്ളി നാരായണൻ നമ്പൂതിരി, രമേശൻ എന്നിവരെ ആദരിച്ചു. എം.കെ അനീഷ്, കൽപള്ളി നാരായണൻ നമ്പൂതിരി, രമേശൻ, എൻ.പി രാമചന്ദ്രൻ, ബബിത, കെ.വി രവീന്ദ്രനാഥ്, അമർജിത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബി.കെ സജിത്ത് സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.