വിവേകായനം ഓൺലൈൻ മത്സരവിജയികൾ
കൊച്ചി: ശ്രീരാമകൃഷ്ണമഠവും വിവേകാനന്ദ യൂത്ത് ഗ്രൂപ്പും സംഘടിപ്പിച്ച വിവേകായനം സംസ്ഥാനതല ഓൺലൈൻ മത്സരത്തിൽ ഹൈസ്‌കൂൾ തലത്തിൽ പ്രിയനന്ദ പ്രദീപ് (പത്തനംതിട്ട അമൃത വിദ്യാലയം) ഒന്നാം സ്ഥാനവും,ജില്ലിക അഞ്ജിത് തമ്പി (മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ) രണ്ടാം സ്ഥാനവും,അലേഖ്യ ഹരികൃഷ്ണൻ (തൃശൂർ പുറനാട്ടുകര എസ്.എസ്.ജി.എച്ച്.എസ്.എസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹയർ സെക്കൻഡറി തലത്തിൽ എസ്.ആദിദേവ് (കോഴിക്കോട് കേന്ദ്രീയ വിദ്യാലയ),അഹല്യ കെ.രമേശ് (കുന്നംകുളം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ),കാർത്തിക് എസ്.കർത്ത (കാലടി ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്‌കൂൾ) എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
കോളേജ് തലത്തിൽ ഷിബിൻ സുരേഷ് (എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്, പാലക്കാട് അകത്തേത്തറ) ഒന്നാം സ്ഥാനവും,ശ്രീരാംചന്ദ്ര വിദ്യാധർ (തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ) രണ്ടാം സ്ഥാനവും, വൈഷ്ണവി നമ്പ്യാർ (മംഗളൂരു സെന്റ് അലോഷ്യസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി) മൂന്നാം സ്ഥാനവും നേടി.